Sports
ബാഴ്‌സ-സോസിഡാഡ് മത്സരത്തില്‍ 'വാര്' വിവാദം; ലെവൻഡോവ്‌സ്‌കിയുടെ ഗോള്‍ നിഷേധിച്ചതായി ആരോപണം
മാഡ്രിഡ്: ബാഴ്‌സലോണ-റയല്‍ സോസിഡാഡ് ലാലീഗ മത്സരത്തില്‍ റഫറിയിങില്‍ പിഴവ് സംഭവിച്ചതായി ആരോപണം. ബാഴ്‌സ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ഗോള്‍ വാർ നിഷേധിച്ചതാണ് വിവാദമായത്. മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സ തോല്‍വി വഴങ്ങിയിരുന്നു. 33ാം മിനിറ്റില്‍ ഷെറാള്‍ഡോ ബെക്കറാണ് സോസിഡാഡിനായി വലകുലുക്കിയത്. ഹാൻസി ഫ്‌ളിക് പരിശീലന സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായാണ് കറ്റാലൻ ക്ലബ് ഒരു ഗോള്‍ പോലും നേടാതെ തലതാഴ്ത്തി മടങ്ങുന്നത്. കളിയില്‍ ആധിപത്യം പുലർത്തിയെങ്കിലും ഒറ്റത്തവണ പോലും ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാനും ബാഴ്‌സ മുന്നേറ്റ താരങ്ങള്‍ക്കായില്ല.