Politics
ചേലക്കരയില്‍ പിവി അൻവറിന്റെ സര്‍പ്രൈസ്;കോണ്‍ഗ്രസ് നേതാവ് എന്‍.കെ.സുധീര്‍ ഡിഎംകെ സ്ഥാനാര്‍ഥി
ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയാകാൻ കോണ്‍ഗ്രസ് നേതാവ് എൻകെ സുധീര്‍.സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് നിലമ്ബൂർ എംഎല്‍എ പി വി അൻവർ.കെപിസിസി സെക്രട്ടറി, ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ സുധീർ വഹിച്ചിട്ടുണ്ട്. മുമ്ബ് ആലത്തൂർ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായും മത്സരിച്ചിട്ടുണ്ട്.പാലക്കാടും ചേലക്കരയിലും ഡിഎംകെ സ്ഥാനാര്‍ഥി ഉണ്ടാകുമെന്ന് അന്‍വര്‍ പറഞ്ഞു. അതേസമയം പാലക്കാട് ചാരിറ്റി പ്രവര്‍ത്തകന്‍ മിന്‍ഹാജിനെ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. കോണ്‍ഗ്രസ് ക്യാംപില്‍ പാലക്കാട് സ്ഥാനാര്‍ഥിക്കെതിരെ എതിര്‍പ്പുണ്ട്. ഇവിടെ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമാക്കിയാണ് അന്‍വറിന്റെ നീക്കം.വ്യാഴാഴ്ച മണ്ഡലത്തില്‍ പ്രചാരണം തുടങ്ങുമെന്നാണ് എന്‍.കെ. സുധീര്‍ അറിയിച്ചിരിക്കുന്നത്.