Crime News
നിവിൻ പോളി കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി പരാതിക്കാരി
പരാതിക്കാരി പീഡനം ആരോപിക്കുന്ന ദിവസം താന്‍ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് പറഞ്ഞ നിവിൻ പോളി ഇതൊരു വ്യാജ പീഡന പരാതിയാണെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്കും സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനും പരാതി നല്‍കി. പാസ്പോർട്ട് കോപ്പി പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്.
കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ ഏതുതരം അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറാണെന്നും നിവിൽ പോളി അറിയിച്ചു.
ദുബായിൽ വച്ച് പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം നിവിൻ പോളി തൻ്റെ "വർഷങ്ങൾക്ക് ശേഷം" എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നുവെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു.
ഹണി ട്രാപ്പ് എന്ന പേരിൽ തന്നെ കുടുക്കി നിവിൻ പോളിക്കെതിരായ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് സംശയിക്കുന്നതായി പരാതിക്കാരി പറഞ്ഞു.