inner-image

ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് തനിക്ക് പ്രതിപക്ഷസഖ്യത്തിലെ മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രി പദവി വാഗ്ദാനം ചെയ്തിരുന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എന്നാല്‍ താന്‍ അത് നിരസിച്ചുവെന്ന് നാഗ്പുരിലെ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

ആരാണ് തന്നെ സമീപിച്ചതെന്ന് ഗഡ്കരി പറഞ്ഞില്ല. തന്റെ തത്വങ്ങളോടും പാര്‍ട്ടിയോടുമുള്ള വിശ്വാസ്യത അദ്ദേഹം ഊന്നി പറഞ്ഞു. നാഗ്പൂരില്‍ നിന്നുള്ള ഈ കേന്ദ്രമന്ത്രിയി നല്ല ബന്ധമാണ് പ്രതിപക്ഷ സഖ്യം ഇപ്പോഴും പിന്തുടരുന്നത്.

“സ്വപ്നംപോലും കാണാത്തതെല്ലാം തന്ന പാർട്ടിയിലാണു ഞാനുള്ളത്. ഒരു ആശയവും ചിന്താരീതിയും പിന്തുടരുന്നയാളാണു ഞാൻ. ഒരു വാഗ്ദാനത്തിനും എന്നെ പ്രലോഭിപ്പിക്കാനാവില്ല.”

“പ്രധാനമന്ത്രിയാകുക എന്നത് എൻ്റെ ജീവിതത്തിലെ ലക്ഷ്യമല്ല. ഞാൻ ആ നേതാവിനോട് ചോദിച്ചു, നിങ്ങൾ എന്തിന് എന്നെ പിന്തുണയ്ക്കണം, ഞാൻ എന്തിന് നിങ്ങളുടെ പിന്തുണ സ്വീകരിക്കണം? ഒരു വ്യക്തിയുടെ ബോധ്യം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആണിക്കല്ലാണ്.” – ഗഡ്കരി പറഞ്ഞു.

Ad Image Ad Image Ad Image Ad Image Ad Image Ad Image