Business & Economy
വരുന്നു പുതിയ സിട്രോൺ
സിട്രോണിന്റെ ബസാള്‍ട്ട് എസ്യുവി കൂപ്പെയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ മികച്ച സ്വീകാര്യത. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ എസ്യുവി കൂപ്പെയാണിത്. ഇതിന്റെ പ്രാരംഭ എക്സ് ഷോറൂം വില 7.99 ലക്ഷം രൂപയാണ്. ഓഗസ്റ്റില്‍ 579 യൂണിറ്റ് ബസാള്‍ട്ട് കമ്പനി വിറ്റു. ഓഗസ്റ്റ് 9 നാണ് കമ്പനി ഇത് അവതരിപ്പിച്ചത്. ബസാള്‍ട്ടിന് രണ്ട് പെട്രോള്‍ എഞ്ചിന് ഓപ്ഷനുകളുണ്ട്. 81 എച്പി കരുത്തും 115 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ആദ്യത്തേത്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമേ ഇത് ലഭ്യമാകൂ. 108 എച്പി കരുത്തും 195 എന്‍എം ടോര്‍ക്കും നല്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്റെ ഓപ്ഷനും ബസാള്‍ട്ടിനുണ്ട്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് വരുന്നത്. പോളാര്‍ വൈറ്റ്, സ്റ്റീല്‍ ഗ്രേ, പ്ലാറ്റിനം ഗ്രേ, ഗാര്‍നെറ്റ് റെഡ്, കോസ്മോ ബ്ലൂ എന്നിവ ഉള്‍പ്പെടുന്ന അഞ്ച് സിംഗിള്‍-ടോണ്‍ ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാകും