Technology
പുതിയ കപ്പൽവേധ ബാലിസ്റ്റിക് മിസൈലുമായി ഇന്ത്യ

പുതിയ കപ്പല്‍വേധ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. 1000 കിലോമീറ്റർ ആക്രമണശേഷിയുള്ളതായിരിക്കും ഇത്. പുതിയ മിസൈലിന്‍റെ പരീക്ഷണം അടുത്ത ദിവസം നടത്തുമെന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ അറിയിച്ചു.ഇന്ത്യൻ നാവികസേനക്ക് വേണ്ടി ഡി.ആർ.ഡി.ഒ വികസിപ്പിക്കുന്ന മിസൈല്‍ കരയില്‍ നിന്നും കടലില്‍ നിന്നും തൊടുത്തുവിടാൻ ശേഷിയുള്ളതാണ്. ദീർഘദൂരത്തുള്ള ശത്രുക്കളുടെ യുദ്ധക്കപ്പലുകള്‍ക്കും വിമാനവാഹിനി കപ്പലുകള്‍ക്കും നേരെ ആക്രമണം നടത്തുകയാണ് മിസൈല്‍ കൊണ്ട് ലക്ഷ്യമിടുന്നത്
