Local News
നീലേശ്വരം വെടിക്കെട്ട് അപകടം : മരണം നാലായി
കാസർഗോഡ് : നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരണം നാലായി. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് പേരാണ് ഇന്നലെ മാത്രം മരിച്ചത്. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍രാജ്(19) കിനാനൂര്‍ സ്വദേശി രതീഷ് (32) നീലേശ്വരം സ്വദേശി ബിജു (38) എന്നിവരാണ് ഇന്നലെ മരിച്ചത്. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സന്ദീപ് ശനിയാഴ്ചയും മരിച്ചിരുന്നു.