inner-image

കാസർകോട് : നീലേശ്വരത്ത് അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. നാല് ലക്ഷം രൂപ വീതമാണ് മരിച്ചവരുടെ കുടുംബത്തിന് നൽകുക.ഇതുവരെ നാല് പേരാണ് അപകടത്തില്‍ മരിച്ചത്. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്ബാറ സ്വദേശി കെ. ബിജു , ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂർ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് എന്നിവരാണ് വെടിക്കെട്ടപകടത്തിൽ മരിച്ചത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image