inner-image

 ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിൽ  'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍' റിലീസ് ചെയ്തു.ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ 'നാനും റൗഡി താന്‍' സിനിമയിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതിന് നടനും സിനിമയുടെ നിര്‍മാതാവുമായ ധനുഷ് നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് ധനുഷ് 10 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. പണത്തിനപ്പുറം ധനുഷ് പക തീർക്കുകയാണെന്ന് നയൻതാര തുറന്നടിച്ചു. പൊതുവേദികളില്‍ കാണുന്നത് പോലെയല്ല ധനുഷിന്റെ സ്വഭാവമെന്നും നയൻതാര വിമർശിച്ചു. നയന്‍താരയുടെ പിറന്നാള്‍ ദിനത്തിലാണ് ഡോക്യുമെന്ററി റിലീസ് ചെയ്‌തിരിക്കുന്നത്‌.1.22 മണിക്കൂറാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം. അമിത് കൃഷ്ണനാണ് സംവിധാനം.

Ad Image Ad Image Ad Image Ad Image Ad Image Ad Image