inner-image

കണ്ണൂർ മുൻ എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ ടി വി പ്രശാന്തനെ ജോലിയില്‍നിന്ന് നീക്കുമന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അതിനായുള്ള നിയമോപദേശം ആരോഗ്യവകുപ്പ് തേടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രശാന്തനെതിരെ വകുപ്പ്തല അന്വേഷണം നടത്തും. അതേ സമയം പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ലെന്നും കരാര്‍ ജീവനക്കാരന്‍ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.എഡിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ പ്രശാന്തൻ ജോലിക്ക് ഹാജരായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡിഎംഇക്ക് നല്‍കിയ റിപ്പോര്‍ട്ട് തൃപ്തികരമല്ല. പെട്രോള്‍ പമ്ബിന്‌റെ അപേക്ഷകന്‍ പ്രശാന്തന്‍ ആണോയെന്ന് അറിയില്ലെന്നാണ് ഡിഎംഇ അറിയിച്ചത്. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിതന്നെ നേരിട്ട് പരിയാരത്തെത്തി കാര്യങ്ങള്‍ അന്വേഷിക്കും. പ്രശാന്തന്‍ ഇനി സര്‍വീസില്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.

Ad Image Ad Image Ad Image Ad Image Ad Image Ad Image