inner-image

തൃപ്രയാർ: നാട്ടിക പഞ്ചായത്ത് 9-ാം വാർഡ് ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. സിപിഎം അംഗം കെ.ബി.ഷൺമുഖൻ്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. എയുപി സ്കൂളിൽ രണ്ട് ബൂത്തുകളിലായി രാവിലെ 7 മുതൽ 6 വരെയാണ് വോട്ടെടുപ്പ്. വാർഡിൽ മൊത്തം 1,516 വോട്ടർമാരാണുള്ളത്. ബുധനാഴ്ച 10ന് നാട്ടിക പഞ്ചായത്ത് ഹാളിൽ വോട്ടെണ്ണൽ നടക്കും. പരസ്യപ്രചാരണം ഇന്നലെ സമാപിച്ചു. എൽഡിഎഫിലെ വി.ശ്രീകുമാർ, യുഡിഎഫിലെ പി.വിനു, എൻഡിഎയിലെ ജ്യോതി ദാസ് എന്നിവരാണ് മത്സരത്തിന്. എൽഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തിൽ നിലവിൽ എൽഡിഎഫ് 5, യുഡിഎഫ് 5, എൻഡിഎ 3 എന്നീ നിലയാണ്.

Ad Image Ad Image Ad Image Ad Image Ad Image Ad Image