Entertainment
ശോഭിത ധൂലിപാലയെ താലിചാര്‍ത്തി തെലുങ്ക് നടൻ നാഗചൈതന്യ
ഹൈദരാബാദ് : തെലുങ്ക് നടൻ നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ താലിചാര്‍ത്തി.സ്വർണനിറത്തിലുള്ള പട്ടുസാരിയായിരുന്നു ശോഭിതയുടെ വേഷം. പരമ്പരാഗത തെലുങ്ക് വരന്‍റെ വേഷത്തിലാണ് നാഗചൈതന്യ വിവാഹ മണ്ഡപത്തിലെത്തിയത്.ഹൈദരാബാദിലെ അന്നപൂർണ സ്‌റ്റുഡിയോയിൽ വച്ചായിരുന്നു നാഗചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായത്. പരമ്പരാഗത ചടങ്ങുകളോടും ആചാരങ്ങളോടും കൂടിയായിരുന്നു വിവാഹം.
ഹൈദരാബാദിലെ അന്നപൂർണ സ്‌റ്റുഡിയോയിൽ ബുധനാഴ്‌ച്ച രാത്രി 8:13നായിരുന്നു വിവാഹം.ചിരഞ്ജീവി , നയന്‍താര, പ്രഭാസ്, രാം ചരണ്‍, മഹേഷ് ബാബു, നമ്രത ഷിരോദ്കര്‍ എന്നിവര്‍ക്ക് പുറമെ അക്കിനേനി - ദഗുപതി കുടുംബം മൊത്തത്തിലും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.