Entertainment
നാഗചൈതന്യ-ശോഭിത ധൂലിപാല ഡിസംബറിൽ വിവാഹിതരാകും
തെലുങ്ക് സിനിമ താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹം വരുന്ന ഡിസംബറിൽ ഉണ്ടാകും.ഹൈദരാബാദില്‍ വെച്ച് നടക്കുന്ന വിവാഹം ഡിസംബർ 4 നാണ് നിശ്ചയിച്ചിരിക്കുന്നത്.ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയായിരിക്കും വിവാഹവേദി. ആഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.തെലുങ്കിലെ സൂപ്പർ നായകൻമാരിൽ ഒരാളായ നാഗാർജുനയുടെയും പഴയ കാല നായിക അമലയുടെയും മകനാണ് നാഗചൈതന്യ.വിവാഹശേഷം പ്രമുഖർക്കും സഹപ്രവർത്തകർക്കുമായി ആന്ധ്രയില്‍ വെച്ച് റിസപ്‌ഷൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.നാഗചൈതന്യയുടെ രണ്ടാം വിവാഹമാണ് ഇത്.നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ മുൻപങ്കാളി.