Local News
മൈസൂരിൽ എംബിബിഎസ് വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു
തൃശൂർ സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മൈസൂരിലെ ബൈക്കപകടത്തിൽ മരിച്ചു. തിരുവത്ര ടി എം മഹലിനു വടക്കു ഭാഗം പാലപ്പെട്ടി യൂസഫിന്റെ മകൻ മുഹമ്മദ് അബിൻ ഫർഹാനാണ് മരിച്ചത്.22 വയസ്സായിരുന്നു. ബുധനാഴ്ച പുലർച്ചെ രണ്ടിനാണ് അപകടം.ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. മൈസൂർ മെഡിക്കൽ ആൻഡ് റിസർച്ച് ഇൻസ്ടിട്യൂട്ടിൽ ഒന്നാം വർഷ വിദ്യാർത്ഥിയാണ് ഫർഹാൻ.