Local News
മുണ്ടൂരിൽ നിയന്ത്രണം വിട്ട ലോറി വൈദ്യുതി തൂണിലിടിച്ച് 5 പേർക്ക് പരിക്ക്
മുണ്ടൂരിൽ നിയന്ത്രണം വിട്ട ലോറി വൈദ്യുതി തൂണിലിടിച്ച് അപകടം; 5 പേർക്ക് പരിക്ക്. ഇന്ന് രാവിലെ മുണ്ടൂർ പഞ്ഞംമൂലയ്ക്ക് സമീപമായിരുന്നു അപകടം. മെഡിക്കൽ കോളജ് ഭാഗത്തു നിന്നും മുണ്ടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയെ മറി കടക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്‌കൂൾ വാഹനം ലോറിക്ക് പുറകിൽ തട്ടുകയും തുടർന്ന് നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു.