Entertainment, Crime News
പീഡനക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെ ഇന്നലെ രാത്രി വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു
ആലുവ സ്വദേശിയായ നടിയുടെ പീഡന കേസ് പരാതിയിൽ നടനും എംഎല്‍എയുമായ മുകേഷിനെ ഇന്നലെ രാത്രി വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.പക്ഷെ അറസ്റ്റ് വിവരങ്ങൾ പോലീസ് പുറത്തു വിട്ടിരുന്നില്ല. പ്രത്യേക അന്വേഷണ സംഘത്തിലെ എസ് പി ഐശ്വര്യ ഡോങ്‌റേയാണ് അറസ്ററ് നടപടികൾ പൂർത്തിയാക്കിയത്.വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്കായി കൊണ്ടുപോയി. 2001 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.