inner-image

പരിക്ക് മൂലം ഒരു വർഷത്തോളമായി ക്രിക്കറ്റ്‌ ഫീൽഡിൽ നിന്നും വിട്ടു നിൽക്കുന്ന ഇന്ത്യയുടെ സൂപ്പർ താരം ഷമി ഇന്ന് തുടങ്ങുന്ന ബംഗാൾ മധ്യ പ്രദേശ് മത്സരത്തിലൂടെ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരിച്ചു വരുന്നു. 2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം പരിക്കുമൂലം ഷമി ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.സർജറിക്ക് വിധേയനായ താരം പിന്നീട് നാഷണൽ ക്രിക്കറ്റ് അക്കാദമയിൽ വിശ്രമത്തിലായിരുന്നു.കഴിഞ്ഞ ലോകകപ്പിന് ശേഷം ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന ഷമി മധ്യപ്രദേശിനെതിരെയുള്ള ബംഗാളിന്‍റെ പ്രധാന പേസറായി കളിച്ചേക്കും. ടെസ്റ്റിൽ 64 മത്സരങ്ങളിൽ നിന്നായി 229 വിക്കറ്റും 101 ഏകദിന മത്സരങ്ങളിൽ നിന്ന് 195 വിക്കറ്റും അന്താരാഷ്ട്ര ട്വന്റി 20 യിൽ 23 മത്സരങ്ങളിൽ 24 വിക്കറ്റും ഇന്ത്യക്കായി ഈ 34 കാരൻ നേടിയിട്ടുണ്ട്. കൂടാതെ ഐപിഎല്ലിൽ 110 കളികളിൽ നിന്നായി 127 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട് ഇദ്ദേഹം.

Ad Image Ad Image Ad Image Ad Image Ad Image Ad Image