Health
ഇന്ത്യയിലും എം പോക്സ്, ദില്ലിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിന് എംപോക്സ് സ്ഥിരീകരിച്ചു
ദില്ലിയിൽ രോഗലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തില്ലായിരുന്ന യുവാവിന് എം പോക്സ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് യുവാവിൻ്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. അടുത്തിടെ യുവാവ് ആഫ്രിക്കൻ രാജ്യം സന്ദർശിച്ചിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗം സാധാരണയായി കണ്ടുവരുന്നത്. ക്ലാസ് ടു എം പോക്സ് വൈറസാണ് ഇയാളിൽ സ്ഥിരീകരിച്ചിരിക്കുന്നത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു .
യുവാവിൻ്റെ നില തൃപ്തികരമാണെന്നും ചികിത്സയുടെ ഭാഗമായി ഐസോലേഷനിൽ ആണെന്നും മന്ത്രാലയം വ്യക്തമാക്കി. വസൂരിയുടെ ലക്ഷണവുമായി സാമ്യമുള്ള എം പോക്സ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ്. പനി, ശക്തമായ തലവേദന, പേശി വേദന, നടുവേദന എന്നിവയാണ് രോഗലക്ഷണങ്ങൾ. കുട്ടികൾക്ക് ഈ രോഗം സ്ഥിരീകരിച്ചാൽ വളരെ സങ്കീർണമാവും കുട്ടികളുടെ അവസ്ഥ. പനി വന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ദേഹത്ത് കുമളികൾ പ്രത്യക്ഷപ്പെടും. രോഗലക്ഷണമുള്ളവർ സ്വയം ചികിത്സ ഒഴിവാക്കണമെന്ന് മന്ത്രാലയം അറിയിച്ചു.