Local News
അമ്മയും മകനും മരിച്ച നിലയിൽ കണ്ടെത്തി
ഒല്ലൂർ : ഒല്ലൂർ മേൽപ്പാലത്തിനു സമീപം വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കാട്ടികുളം അജയ് ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് അയൽക്കാരെ വിവരമറിയിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ടെറസിനു മുകളിൽ ജെയ്തു മരിച്ചു കിടക്കുന്നത് കണ്ടത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് കരുതുന്നത്.