inner-image

കൊച്ചി: താരസംഘടനയായ അമ്മയുടെ തലപ്പത്തേക്ക് നടന്‍ മോഹന്‍ലാല്‍ ഇനിയില്ല. ഇക്കാര്യം മോഹന്‍ലാല്‍ സഹപ്രവര്‍ത്തകരെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനുശേഷം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടും സഹപ്രവര്‍ത്തകരില്‍നിന്നു കാര്യമായ പിന്തുണയോ സഹായമോ ലഭിച്ചില്ലെന്നതും മോഹന്‍ലാലിന്റെ പിന്മാറ്റത്തിന്റെ കാരണമായി പറയപ്പെടുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം അമ്മയിലേക്കു മാത്രമായി വിമര്‍ശനങ്ങള്‍ കേന്ദ്രീകരിച്ചതിലുള്ള എതിര്‍പ്പ് മോഹന്‍ലാല്‍ നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു. അമ്മ മാത്രമല്ല, എല്ലാവരുമാണു മറുപടി പറയേണ്ടതെന്നും എന്തിനും ഏതിനും അമ്മയെ മാത്രം കുറ്റപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Ad Image Ad Image Ad Image Ad Image Ad Image Ad Image