Entertainment
മോഹൻലാൽ സിനിമ " തുടരും "
മോഹൻലാലിന്റെ തരുൺ മൂർത്തിയുമായുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹം പങ്കു വച്ചു. 'തുടരും' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. 15 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ജോഡികളായ മോഹൻലാലും ശോഭനയും ഒന്നിച്ച് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
രാജപുത്ര വിഷ്വൽ മീഡിയ ആണ് നിർമ്മാണം. കെ ആർ സുനിൽ തിരക്കഥ നിർവഹിക്കുന്നു.
ഓപ്പറേഷൻ ജാവയും സൗദി വെള്ളക്കയും ആണ് തരുൺ മൂർത്തി മുൻപ് സംവിധാനം നിർവഹിച്ച മറ്റു ചിത്രങ്ങൾ.