Entertainment
സത്യന് വേണ്ടി മോഹൻലാൽ താടിയെടുക്കുന്നു; സിനിമയുടെ ചിത്രീകരണം അടുത്ത വർഷമാദ്യം.
മോഹൻലാൽ താടിയെടുക്കുന്നില്ല എന്ന വിമർശനത്തിന് അവസാനമാവുന്നതായി റിപ്പോർട്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "ഹൃദയപൂർവ്വം'' എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹൻലാൽ താടിയെടുക്കുന്നത്. എന്നും എപ്പോഴും എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആശീർവാദ് സിനിമാസ് ബാനറിൽ മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം.
നവാഗതനായ സോനു ടി.പി തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിലെ നായികയെ തിരുമാനിച്ചിട്ടില്ല. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മോഹൻലാലിൻ്റെ തിരക്കുകാരണം ഷൂട്ടിംഗ് നീണ്ടു പോവുകയായിരുന്നു. ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ റിലീസ് അടുത്ത വർഷമായിരിക്കും.
എംപുരാൻ, റാം എന്നീ ചിത്രങ്ങൾ പൂർത്തിയാക്കി മോഹൻലാൽ ഈ ചിത്രത്തിൽ ജോയിൻ ചെയ്യും.