Entertainment
ബോളിവുഡ് താരം മിഥുൻ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ അവാർഡ് ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക്.ഇന്ത്യൻ ചലച്ചിത്രരംഗത്ത് മിഥുൻ ചക്രവർത്തി നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് ദാദാസാഹിബ് ഫാല്‍ക്കെ അവാർഡ് നല്‍കാൻ ജൂറി തീരുമാനിച്ചതെന്ന് കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വെെഷ്‌ണവ് എക്സ് പേജില്‍ കുറിച്ചു.