International
മിസ്സ് യൂണിവേഴ്‌സ് പട്ടം ഡെന്മാർക്ക് സുന്ദരിക്ക്
ഡെന്മാർക്കിന് ആദ്യ മിസ്സ് യൂണിവേഴ്‌സ് കിരീടം ചൂടികൊടുത്തിരിക്കുകയാണ് വിക്ടോറിയ കെജെർ. 120 പേർ മത്സരിച്ച 73 മത് മത്സരത്തിലാണ് വിക്ടോറിയ കിരീടം ചൂടിയത്.മിസ് നൈജീരിയ ചിഡിമ അഡെറ്റ്ഷിനയാണ് രണ്ടാമത്. ആതിഥേയരാജ്യമായ മെക്സിക്കോയുടെ സുന്ദരി മരിയ ഫെർണാണ്ടസ് മൂന്നാമതുമെത്തി.ഇന്ത്യൻ സുന്ദരി റിയ സിൻഹ മികച്ച 30 പേരുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു.എന്നാൽ അവസാന 12 പേരുടെ പട്ടികയിൽ ഉൾപ്പെടാൻ സാധിച്ചിരുന്നില്ല. 2004ൽ ഡെന്‍മാർകിലെ സോബോർഗിലാണ് വിക്ടോറിയ ജനിച്ചത്. ബിസിനസ് ആന്റ് മാർക്കറ്റിങ്ങിൽ ഡിഗ്രിനേടിയ വിക്ടോറിയ ജ്വല്ലറി മേഖലയിലാണ് ജോലി ചെയ്യുന്നത്.