Sports
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര, ഒരു ഇടവേളയ്ക്ക് ശേഷം മിന്നു മണി ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തി.
ഒരു ഇടവേളയ്ക്ക് ശേഷം മിന്നു മണി ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തി. ഐസിസി വനിതാ ചാമ്ബ്യൻഷിപ്പിൻ്റെ ഭാഗമായ പരമ്ബര, ബ്രിസ്ബേനിലെ അലൻ ബോർഡർ ഫീല്‍ഡില്‍ ആദ്യ രണ്ട് ഏകദിനങ്ങളോടെ ആരംഭിക്കും, തുടർന്ന് പെർത്തിലെ WACA ഗ്രൗണ്ടില്‍ അവസാന മത്സരവും നടക്കും.
കഴിഞ്ഞ മാസം ന്യൂസിലൻഡിനെതിരെ ഏകദിന പരമ്ബര നേടിയ ടീമിലെ അഞ്ച് താരങ്ങളെയും ഒഴിവാക്കി. ഹർലീൻ ഡിയോള്‍, പ്രിയ പുനിയ, വിക്കറ്റ് കീപ്പർ-ബാറ്റർ റിച്ച ഘോഷ് എന്നിവർ ടീമില്‍ തിരിച്ചെത്തി.