Health
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ആരോഗ്യ സംരക്ഷണത്തിന് അത്യുത്തമം
പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ള പാനീയം ആണ് മഞ്ഞൾ പാൽ .ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയതിനാൽ ആരോഗ്യ സംരക്ഷണത്തിന് ഈ അടുത്ത കാലത്ത് മഞ്ഞൾ പാൽ ആളുകൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന ആരോഗ്യ സംരക്ഷണ പാനീയമാണ് ഇത്.ശരീരത്തിലെ നീര്‍ക്കെട്ടുകള്‍ ഒഴിവാക്കാന്‍ മഞ്ഞള്‍ പാല് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ വയറിനുള്ളില്‍ അസ്വസ്ഥകള്‍ നീക്കി ദഹനം മെച്ചപ്പെടുത്താനും ഈ പാനീയം സഹായിക്കുന്നു. സ്ഥിരമായി മഞ്ഞള്‍ പാല്‍ കുടിക്കുന്നത് സന്ധി വേദന പരിഹരിക്കുകയും സന്ധി വാതമുള്ളവര്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു.
വയറിനുള്ളിലെ അസ്വസ്ഥതകള്‍, ഗ്യാസ്ട്രബിള്‍, ദഹനക്കേട് എന്നിവമൂലമുള്ള ബുദ്ധിമുട്ടുകള്‍ കുറക്കുന്നതിനും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ചര്‍മ്മത്തിലെ അഴുക്കുകള്‍ നീക്കം ചെയ്യാനും കോശങ്ങളുടെ തകരാറുകള്‍ പരിഹരിച്ച് തിളക്കമുള്ള ചര്‍മം പ്രദാനം ചെയ്യാനും മഞ്ഞള്‍ പാൽ അകാല വാര്‍ധക്യം തടയാനും മുഖക്കുരുപോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നല്‍കാനും മഞ്ഞള്‍ പാൽ ഉത്തമമാണ്. സഹായിക്കുന്നു.