Entertainment, Local News
മുകേഷിന്റെ മുൻ ഭാര്യ മേതിൽ ദേവിക ഓസ്ട്രേലിയയിൽ പെർമനെന്റ് റസിഡന്റ് വിസ സ്വന്തമാക്കി
ഓസ്ട്രേലിയയില്‍ സ്ഥിരതാമസം അനുവദിക്കുന്ന പെര്‍മനന്റ് റസിഡന്റ്സ് വിസ നേടി നര്‍ത്തകി മേതില്‍ ദേവിക.ആഗോള തലത്തിലുളള പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കി ഗ്ലോബല്‍ ടാലന്റ് വിഭാഗത്തിലാണ് ഓസ്ട്രേലിയന്‍ ഗവണ്മെന്റ് മേതില്‍ ദേവികയ്ക്ക് പെര്‍മനന്റ് റെസിഡന്റ് സ്റ്റാറ്റസ് അനുവദിച്ചു നല്‍കിയത്.
ഇതോടെ താനും മകനും ഓസ്ട്രേലിയയില്‍ സ്ഥിരമായി താമസിക്കാനുളള അര്‍ഹത നേടിയിരിക്കുകയാണെന്നും ഈ വിവരം ആരാധകരെ അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മേതില്‍ ദേവിക സമൂഹമാധ്യമത്തില്‍ കുറിച്ചു.