inner-image

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ പ്രതിഭ; നടൻ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു. നടൻ ബാലൻ കെ. നായരുടെ മകനാണ് മേഘനാഥൻ. 1983 ല്‍ പുറത്തിറങ്ങിയ ചിത്രമായ അസ്ത്രമാണ് ആദ്യ ചിത്രം. പിന്നീട് പഞ്ചാഗ്നി, ചെങ്കോല്‍, ഈ പുഴയും കടന്ന്, ഉത്തമൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങി 50 ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. ചെങ്കോലിലെ കീരിക്കാടൻ സണ്ണി, ഈ പുഴയും കടന്ന് സിനിമയിലെ രഘു തുടങ്ങിയ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image