inner-image


      എഡിജിപി അജിത് കുമാർ ആർ എസ് എസ് നേതാവ് റാം മാധവ് തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ മലയാളിയായ ഒരു ബിസിനസ്ക്കാരനും പങ്കെടുത്തതായി സൂചന. ചെന്നൈയിൽ ബിസിനസ് നടത്തുന്ന കണ്ണൂർ സ്വദേശിയോടൊപ്പം ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാവ് റാം മാധവനെ കണ്ടത് ദുരൂഹതയേറുന്നു. കഴിഞ്ഞവർഷം കോവളത്തുള്ള സ്വകാര്യ ഹോട്ടലിൽ വെച്ചാണ് എഡിജിപി അജിത് കുമാർ - ആർഎസ്എസ് നേതാവ് റാം മാധവ് കൂടിക്കാഴ്ച നടന്നത്.

   ആർഎസ്എസ് ക്യാംപിനിടെ പാറേമേക്കാവ് വിദ്യാ മന്ദിറിൽ വെച്ച് സഹപാഠിയുടെ ക്ഷണപ്രകാരം എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയത് വൻവിവാദമായിരുന്നു. അതൊരു സ്വകാര്യ സന്ദർശനം മാത്രമായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി നൽകിയ വിശദീകരണം.

     ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് ഇൻ്റലിജൻസ് റിപ്പോർട്ട് മുഖേന മുഖ്യമന്ത്രി അറിഞ്ഞിട്ടും അതിനെക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Ad Image Ad Image Ad Image Ad Image Ad Image Ad Image