inner-image

മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ഇനിമുതൽ എംബിബിഎസ് പഠിക്കാം. ദേശീയ മെഡിക്കൽ കമ്മീഷനാണ് പുതിയ അധ്യായന വർഷം മുതൽ ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത്. അധ്യാപനം, പഠനം, മൂല്യനിർണയം എന്നിവ പ്രാദേശിക ഭാഷകളിലും ചെയ്യാം എന്നാണ് നിർദ്ദേശം.മലയാളം, ഹിന്ദി, അസമീസ്, ബംഗ്ലാ, ഗുജറാത്തി, കന്നഡ, മറാട്ടി,ഒഡിയ , പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത്.പ്രാദേശിയാഭാഷകളിൽ എംബിബിഎസ് പഠനം ലഭ്യമാക്കുന്നത് വിദ്യാർത്ഥികൾക്ക് നേട്ടമാകുമെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എൻ എം സി യുടെ നയം മാറ്റം.

Ad Image Ad Image Ad Image Ad Image Ad Image Ad Image