ഹനീഫ് അദേനി ഉണ്ണി മുകുന്ദൻ ടീമിൻ്റെ "മാർക്കോ " പൂർത്തിയായി
പൂർണ്ണമായും ആക്ഷൻ ത്രില്ലർ,വയലൻസ് വിഭാഗത്തിൽ പെടുന്ന ഈ ചിത്രം മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി. തെലുങ്ക് തമിഴ്, കന്നഡ ഭാഷകളിലും അവതരിപ്പിക്കുന്നു. നിരവധി പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിലൂടെ പ്രശസ്ത നടൻ ഷമ്മി തിലകൻ്റെ മകൻ അഭിമന്യു തിലകൻ, ഇഷാൻ ഷൗക്കത്ത് എന്നിവരെ പരിചയപ്പെടുത്തുന്നു. ഇൻഡ്യൻ സ്ക്രീനിലെ ഹരമായ രവി ബസ്രൂർ സംഗീതം നൽകുന്നു എന്നതാണ് മാർക്കോയുടെ മറ്റൊരു പ്രത്യേകത. ഹനീഫ് അദേനിയുടെ നിവിൻ പോളി നായകനായ മിഖായേൽ എന്ന ചിത്രത്തിൽ വില്ലനായി തിളങ്ങിയ ഉണ്ണി മുകുന്ദൻ്റെ മാർക്കോ എന്ന കഥാപാത്രത്തിൻ്റെ മാനിറിസമാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ തുറന്നു കാണിക്കുന്നത്. കൊച്ചി,എഴുപുന്ന, കൊല്ലം,മൂന്നാർ എന്നിവിടങ്ങളിലായിരുന്നു "മാർക്കോ"യുടെ ലോക്കേഷൻസ്.
ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ : ഛായാഗ്രഹണം-ചന്ദു സെൽവരാജ്, എഡിറ്റിംഗ്-ഷെമീർ മുഹമ്മദ്, കലാസംവിധാനം -സുനിൽ ദാസ്,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്-ബിനു മണമ്പൂർ,പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ, കോസ്റ്റ്യുംസ്-ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ്-സുധി സുരേന്ദ്രൻ, പ്രൊമോഷൻ കൺസൾട്ടന്റ്-വിപിൻ കുമാർ മാർക്കറ്റിംഗ് 10ജി മീഡിയ, സ്റ്റിൽസ്-നന്ദുഗോപാലകൃഷ്ണൻ, പി ആർ ഒ-എ എ എസ് ദിനേശ്.