Politics
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന് 92-ാo പിറന്നാൾ
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് ഇന്ന് 92-ാo ജന്മദിന നിറവിലാണ്.ഇന്ത്യയുടെ പതിമൂന്നാമത്തേയും പതിനാലാമത്തേയും പ്രധാനമന്ത്രി ആയിരുന്ന അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്. ഇന്ത്യ വിഭജനത്തിനു മുൻപ് ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായിൽ 1932 സെപ്‌റ്റംബർ 26നു അദ്ദേഹം ജനിച്ചു. 2024 മെയ് 22 നു ആദ്യമായി അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 2009 ലെ പൊതു തിരഞ്ഞെടുപ്പിൽ
യു പി എ വീണ്ടും അധികാരത്തിൽ എത്തിയപ്പോൾ ഡോ. മൻമോഹൻ സിംഗ് വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തി. പി.വി. നരസിംഹ റാവു ആണ് മൻമോഹൻ സിങിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കുന്നത്.നരസിംഹ റാവു മന്ത്രി സഭയിൽ ധനകാര്യ മന്ത്രിയായി . പ്രധാനമന്ത്രിയുടെ ക്ഷണം ആദ്യം നിരസിച്ചെങ്കിലും, പിന്നീട് നരസിംഹറാവു നയിക്കുന്ന കേന്ദ്രമന്ത്രിസഭയിൽ ധനകാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സിങ് സ്ഥാനമേറ്റു.
2008 നവംബറിലെ മുംബൈ തീവ്രവാദി ആക്രമണത്തിനുശേഷം ഇത്തരം കേസുകൾ കൈകാര്യം ചെയ്യാനായി നാഷണൽ ഇൻവസ്റ്റ്ഗേഷൻ ഏജൻസി എന്ന പ്രത്യേക അന്വേഷണ വിഭാഗത്തെ രൂപീകരിച്ചത് മൻമോഹൻ സർക്കാരാണ്. ഇന്ത്യയിലെ പൗരന്മാർക്ക് ഒരു കേന്ദ്രീകൃത തിരിച്ചറിയൽ കാർഡുകൾ നൽകാനായി യുണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ എന്ന സ്ഥാപനം രൂപവത്കരിച്ചു.
മൻമോഹൻ സിങ് 1958 ലാണ് വിവാഹിതനാവുന്നത്. ഗുർശരൻ കൗർ ആണ് ഭാര്യ. മൂന്ന് പെൺകുട്ടികളാണ് ഈ ദമ്പതികൾക്ക്.
ഡോ. മൻമോഹൻ സിങിന് മലയാളം വാർത്ത ലൈവ് ചാനലിന്റെ പിറന്നാളാശംസകൾ.