Entertainment
16 വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ബജറ്റ് 80 കോടി എന്ന് റിപ്പോർട്ടുകൾ.
ആരാധകർ കാത്തിരുന്ന മോഹൻലാലും മാമൂട്ടിയും ഒന്നിക്കുന്ന സിനിമയുടെ ബജറ്റ് ഏകദേശം 80 കോടിയോളം രൂപയായിരിക്കും എന്നാണ് പുതിയ റിപ്പോർട്ട്. ലണ്ടൻ, ശ്രീലങ്ക, ഹൈദരാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ചിത്രീകരണം എന്നാണ് സൂചന. മമ്മൂട്ടി കമ്പനിയും ആശീർവാദ് സിനിമാസും ചേർന്നാണ് സിനിമ നിർമിക്കുക എന്നും പറയപ്പെടുന്നു. ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.