Politics
വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ഡോക്ടർമാരുടെ സമരം , രാജി നാടകവുമായി മുഖ്യമന്ത്രി മമത ബാനർജി
കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിവന്ന ഡോക്ടർമാരുടെ സമരം തീർപ്പാകാത്തതിനാല്‍ മുഖ്യമന്ത്രി മമതാ ബാനർജി രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ചു . ഡോക്ടർമാരെ സമരം ഒത്തുതീർപ്പാക്കാനായി നിരന്തരം ചർച്ചയ്ക്കായി വിളിച്ചെങ്കിലും അവർ ചർച്ചക്ക് എത്താത്തതിനെ തുടർന്ന് മമത രാജിക്ക് തയ്യാറെന്ന് അറിയിച്ചു.
ഇന്നലെ ഉച്ചക്ക്, മുഖ്യമന്ത്രി ഡോക്ടർമാരെ ചർച്ചക്കായി ക്ഷണിച്ചതിന് ശേഷം രണ്ട് മണിക്കൂറിലേറെ കാത്തിരിന്നിട്ടും അവർ എത്താതെ തുടര്‍ന്നാണ് മമത രാജി സന്നദ്ധത അറിയിച്ചത്.
അതേസമയം, പ്രശ്നം പരിഹരിക്കാൻ ബംഗാൾ സർക്കാർ ബലാൽസംഗ കേസുകളിൽ പ്രതികൾക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേദഗതി പാസാക്കിയിരുന്നു.