Entertainment
പല ഹീറോകളും രാത്രി മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്'; തുറന്നുപറഞ്ഞ് നടി മല്ലിക ഷെരാവത്ത്.
ബോളിവുഡിലെ നിരവധി ഹീറോകൾ തന്നെ രാത്രി മുറിയിലേക്ക് വിളിച്ചിട്ടുണ്ടെന്ന് നടി മല്ലിക ഷെരാവത്ത്. സിനിമയില്‍ ഗ്ലാമർ റോളുകള്‍ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആവാം പല നടന്മാരും തന്നോട് ഇങ്ങനെ പെരുമാറിയതെന്നാണ് നടി വ്യക്തമാക്കുന്നത്.
ഇക്കാര്യങ്ങളെല്ലാം മല്ലിക ഷെരാവത്ത് തുറന്നു പറയുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോയിലാണ് പല നായകന്മാരും രാത്രി തന്നെ നേരില്‍ കാണാന്‍ മുറിയിലേക്ക് ക്ഷണിക്കുന്നത് സംബന്ധിച്ച് വെളിപ്പെടുത്തുന്നത്. നടന്മാരുടെ ഇത്തരം ആവശ്യങ്ങള്‍ താന്‍ വിസമ്മതിച്ചെന്നും നടന്മാരുടെ ഇത്തരം ആവശ്യങ്ങളോട് മുഖംതിരിച്ചതിനാല്‍ സിനിമാമേഖലയില്‍ മാറ്റിനിര്‍ത്തിപ്പെട്ടെന്നും മല്ലിക ഷെരാവത്ത് പറഞ്ഞു.