Politics
ലോകസഭ തിരഞ്ഞെടുപ്പിലെ തെറ്റ് ആവർത്തിക്കാതിരിക്കാൻ മഹായൂതി സഖ്യം, കൂടുതൽ സീറ്റുകളിലും ബിജെപി മത്സരിക്കും.
മഹാരാഷ്ട്രയിൽ വരുന്നിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മഹായൂതി സഖ്യത്തിൽ ഭൂരിഭാഗം സീറ്റുകളിലും ബിജെപി മത്സരിക്കും. 288 അംഗ നിയമസഭയിൽ 150 സീറ്റു വരെ ബിജെപി മത്സരിക്കാൻ ഏകദേശം ധാരണയായതായി വാർത്താ ഏജൻസികളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ബിജെപി 140 മുതൽ 150 സീറ്റു വരെയും ഏക്നാഥ് ഷിൻഡെയുള്ള നേതൃത്വത്തിലുള്ള ശിവസേന 70 മുതൽ 80 സീറ്റു വരെയും അജിത് പവാറിൻ്റെ എൻസിപി 45 മുതൽ 55 സീറ്റു വരെയും മറ്റു ചെറിയ കക്ഷികൾ 3 മുതൽ 8 സീറ്റു വരെയും മത്സരിക്കാനാണ് ഏകദേശ ധാരണ.
കഴിഞ്ഞ നിയമസഭ തിരത്തെടുപ്പിൽ ഒന്നിച്ച് മത്സരിച്ച് ഭൂരിപക്ഷം നേടിയ ബിജെപിയും ശിവസേനയും മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി പിരിയുകയായിരുന്നു. അവസരം മുതലെടുത്ത എൻസിപി നേതാവ് ശരദ് പവാർ കോൺഗ്രസ്, എൻസിപി,ശിവസേന പാർട്ടികളെ ഒന്നിപ്പിച്ച് മഹാ വികാസ് അഘാഡി സഖ്യം രൂപികരിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ യെ മുഖ്യമന്ത്രിയാക്കി സർക്കാർ രൂപികരിച്ചു. അധികം വൈകാതെ ശിവസേന നേതാവ് ഏക്നാഥ് ഷിൻഡ പാർട്ടി പിളർത്തി ബിജെപിയോടൊപ്പം ചേർന്ന് മുഖ്യമന്ത്രിയായി സർക്കാർ രൂപികരിച്ചു. തൊട്ടു പിന്നാലെ എൻസിപി യും ബിജെപി പിളർത്തി. ശരദ് പവാറിൻ്റെ അനന്തരവനും പാർട്ടി നേതാവുമായ അജിത് പവാറിനെ കൂട്ടുപിടിച്ചായിരുന്നു പിളർത്തൽ.
ശരദ് പവാറിനും ഉദ്ധവ് താക്കറെ യ്ക്കും പാർട്ടി പേരും ചിഹ്നവും നഷ്ടപ്പെട്ടു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ 48 ൽ 30 സീറ്റും നേടി മഹാ വികാസ് അഘാഡി സഖ്യം ശക്തി തെളിയിച്ചു.
വരന്നിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഇരുക്കൂട്ടർക്കും അഭിമാന പോരാട്ടമാണ്. മഹാ വികാസ് അഘാഡി സഖ്യത്തിൻ്റെ സീറ്റു വിഭജന ചർച്ചകളും നടന്നുകൊണ്ടിരിക്കുന്നു.