Politics
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് : മഹായുതി സഖ്യത്തിൽ ഭിന്നത
മാൻഖുർദ് ശിവാജി നഗർ സീറ്റിനെച്ചൊല്ലി സഖ്യകക്ഷികളായ ശിവസേന ഷിൻഡെ വിഭാഗവും എൻസിപി അജിത് പവാർ വിഭാഗവും തമ്മിൽ ഇടഞ്ഞു.രണ്ടു കക്ഷികളും സ്ഥാനാർത്ഥികളെ നിർത്തി .ബിജെപിയുടെ പിന്തുണ ശിവസേനയ്ക്കാണ്.
നവാബ് മാലിക്കിനെ എൻസിപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ബുള്ളറ്റ് പാട്ടീൽ എന്നറിയപ്പെടുന്ന ശിവസേനയുടെ സുരേഷ് കൃഷ്ണ പാട്ടീലിനെ മഹായുതിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.