inner-image

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി മഹായുതി സഖ്യത്തില്‍ ഉണ്ടായിരുന്ന അനിശ്ചിതത്വം അവസാനിക്കുന്നു. സഖ്യത്തിലെ ശിവസേന വിഭാഗം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ തന്റെ നിലപാടിൽ അയവു വരുത്തിയതോടെ ബിജെപി നേതാവായ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിൽ എത്തുമെന്ന് ഉറപ്പായി.അജിത് പവാറും ഏക്നാഥ് ഷിൻഡെയോ മകനോ ഉപമുഖ്യമന്ത്രിമാരായി മന്ത്രിസഭയിൽ ഉണ്ടാകും. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അനുയായികള്‍ വ്യാപകമായി രംഗത്തിറങ്ങിയിരുന്നു. ഷിന്‍ഡെയും ഇക്കാര്യത്തില്‍ ഉറച്ചുനിന്നതോടെയാണ് സഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അനിശ്ചിതത്വമുണ്ടായത്.വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും മറ്റ് ബിജെപി കേന്ദ്ര നേതാക്കളും എടുക്കുന്ന തീരുമാനത്തെ താന്‍ അംഗീകരിക്കുന്നുവെന്ന് ഷിന്‍ഡെ പറഞ്ഞു. മഹായുതി സഖ്യത്തിന് കല്ലുകടിയാവാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മഹായുതി സഖ്യം മഹാരാഷ്ട്രയിലെ ആകെയുള്ള 288 സീറ്റുകളില്‍ 235 എണ്ണത്തിലും വിജയിച്ചിരുന്നു.

Ad Image Ad Image Ad Image Ad Image Ad Image Ad Image