Business & Economy, International
ലുലു ഗ്രൂപ്പ് ഐപിഒ ഈ മാസം 28ന് വിപണിയിലേക്ക്
ദുബൈ : അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യന്‍ റീട്ടെയില്‍ ഭീമനായ ലുലു ഗ്രൂപ്പിന്റെ ഓഹരികള്‍ ഒക്ടോബര്‍ 28ന് വിപണിയിലെത്തും. 25 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ (ഐ പി ഒ) 0.051 ദിര്‍ഹം എന്ന നാമമാത്ര മൂല്യത്തില്‍ ആളുകള്‍ക്ക് ഓഹരി ലഭ്യമാകുമെന്ന് ഗ്രൂപ്പ് അറിയിച്ചു.കമ്പനി 258.2 കോടി (2,582,226,338) ഓഹരികളാണ് വില്‍ക്കുന്നത്.മൂന്ന് ഘട്ടങ്ങളിലായാണിത്. ഒക്ടോബര്‍ 28 ന് ആരംഭിച്ച് നവംബര്‍ അഞ്ചിന് അവസാനിക്കും. ലുലു റീട്ടെയില്‍ ഹോള്‍ഡിംഗ്, അബൂദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിലാണ് ലിസ്റ്റ് ചെയ്യുക. അബൂദബി കൊമേഴ്സ്യല്‍ ബേങ്കും ഫസ്റ്റ് അബൂദബിയുമാണ് ജോയിന്റ് ലീഡ് സ്വീകരിക്കുന്ന ബാങ്കുകള്‍.