inner-image

നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് വയനാട്ടിലെ ഏറ്റവും വലിയ കൊടുമുടി ചെമ്ബ്ര പീക്ക് സഞ്ചാരികള്‍ക്കായി തുറക്കുന്നത്. മഴക്കാലത്തിന്റെ പച്ചപ്പില്‍ വശ്യതയാർന്ന കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഒക്ടോബർ 21 മുതലാണ് ഈ മലനിരകളിലേക്ക് പ്രവേശനം അനുവദിച്ചത്. പൂർണ്ണമായും വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഈ ഇക്കോ ടൂറിസം കേന്ദ്രം രാജ്യമാകെ പ്രശസ്തമാണ്. കനത്ത മഴയുടെ കാലയളവ് കഴിഞ്ഞുള്ള സീസണുകളിലാണ് ചെമ്ബ്ര ഏറ്റവും കൂടുതല്‍ ആകർഷകം. സെപ്തംബർ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ചെമ്ബ്ര മലകയറാൻ ഏറ്റവും അനുയോജ്യം. പച്ചപ്പുകള്‍ തിരുമുടി കെട്ടിയ മലയോരത്ത് നിന്നുള്ള കാഴ്ചകള്‍ ആസ്വദിക്കാൻ വിദേശ സഞ്ചാരികളടക്കം നിരവധി പേർ എത്താറുണ്ടായിരുന്നു. മുൻ കാലങ്ങളില്‍ പ്രകൃതി പഠനയാത്രകളുടെയും മഴയാത്രകളുടെയും കേന്ദ്രമായിരുന്നു ചെമ്ബ്രമല. സഞ്ചാരികള്‍ കൂടിയതോടെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ വനംവകുപ്പും നിർബന്ധിതരായി. സഞ്ചാരികളെ ഗ്രൂപ്പായി തിരിച്ച്‌ ഗൈഡുകളുടെ സേവനം ഉറപ്പാക്കിമാത്രമാണ് ചെമ്ബ്ര പീക്കിലേക്കുള്ള ട്രക്കിങ്ങ് പുനരാംരഭിക്കുന്നത്. ഓണ്‍ലൈൻ സംവിധാനങ്ങളടക്കം പരിഗണനയിലുണ്ട്. പ്രതിദിനം പരമാവധി 75 സഞ്ചാരികളെ മാത്രമാണ് പുതിയ ഉത്തരവ് പ്രകാരം ചെമ്ബ്രമലയിലേക്ക് പ്രവേശിപ്പിക്കുക. അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പിന് മുതിർന്നവർക്ക് 4000 രൂപയും കുട്ടികള്‍ക്ക് 1600 രൂപയും വിദേശികള്‍ക്ക് 8000 രൂപയുമാണ് ടിക്കറ്റ് നിരക്കായി ഈടാക്കുക.

Ad Image Ad Image Ad Image Ad Image Ad Image Ad Image