inner-image

പാലക്കാട് വണ്ടാഴിയിൽ മദ്യം എടുത്ത് കുടിച്ച മൂന്ന് വിദ്യാര്ത്ഥികളെ പോലീസ് ഇടപെട്ട് ആശുപത്രിയിലാക്കി. റോഡരികിൽ അവശനിലയിലാണ് കുട്ടികളെ കണ്ടത്. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾ മുഖത്ത് വെള്ളം തളിച്ച് ഉണർത്താൻ ശ്രമിക്കുന്നത് കണ്ടതോടെയാണ് നാട്ടുകാർ ഇടപെട്ടത്.

 നാട്ടുകാർ മംഗലം ഡാം പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തിയാണ് വിദ്യാർത്ഥികളെ ആശുപത്രിയില് എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിദ്യാർത്ഥികൾക്ക് ബോധം തെളിഞ്ഞത്. ആരുടെയും നില അപകടകരമല്ലെന്ന് പൊലീസ് അറിയിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം മോഷ്‌ടിച്ചാണ് ഏഴ് വിദ്യാർത്ഥികൾ കഴിച്ചത്. എല്ലാവരും ഒമ്പതാം ക്ലാസ് വിദ്യാത്ഥികളാണ് പൊലീസും ആലത്തൂർ എക്സൈസ് അധികൃതരും കുട്ടികളുടെ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി, ബോധവത്കരണവും താക്കീതും നല്കി വിട്ടയച്ചു.

Ad Image Ad Image Ad Image Ad Image Ad Image Ad Image