Politics
എല്‍ ഡി എഫ് ഭരണത്തെ ജനങ്ങൾ വെറുത്തതിന്റെ തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് എം പി.
തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം എല്‍ ഡി എഫ് ഭരണത്തെ ജനം വെറുത്തതിന്റെ തെളിവാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് എം പി. മുഖ്യമന്ത്രി പിണറായി വിജയനും എല്‍ ഡി എഫ് ദുര്‍ഭരണത്തിനുമെതിരായ ശക്തമായ രോഷം സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രതിഫലിച്ചതിന്റെ തെളിവാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.