Politics
വയനാട്ടിലും ചേലക്കരയിലും ഇന്ന് നിശ്ശബ്ദ പ്രചാരണം
നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. ബഹളങ്ങളില്ലാതെ പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ വിവിധ ഇടങ്ങളില്‍ തുടങ്ങും.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് ദിവസമായ നാളെ അവധിയാണ്. ഉച്ചയോടെ വിതരണം പൂര്‍ത്തിയാകും. പ്രചാരണം അവസാനിച്ചപ്പോള്‍ മുന്നണികള്‍ വിജയ പ്രതീക്ഷയിലാണ്.