Local News
കുട്ടനെല്ലൂർ സഹകരണ ബാങ്ക് ക്രമക്കേട് ; വർഗീസ് കണ്ടംകുളത്തിയെ തരംതാഴ്ത്തി സി പി എം
തൃശൂർ: കുട്ടനെല്ലൂർ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട്, സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി അംഗവും കോർപറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വർഗീസ് കണ്ടംകുളത്തിയെ തരംതാഴ്ത്തി സിപിഎം. കൂടാതെ, ബാങ്ക് പ്രസിഡന്റായിരുന്ന റിക്സൻ പ്രിൻസിനെ പാർട്ടിയിൽ നിന്നു പുറത്താക്കാനും, അന്നത്തെ ബാങ്ക് ഡയറക്ടർമാരായിരുന്ന അഞ്ചു സിപിഎം നേതാക്കളെ ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചു.
ക്രമക്കേടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തിയ പി.കെ. ചന്ദ്രശേഖരനും എം.കെ. കണ്ണനും അടങ്ങിയ സമിതിയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണു ഈ നടപടികൾ. സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ നിർദ്ദേശിക്കപ്പെട്ട അച്ചടക്ക നടപടികൾ പാർട്ടി അംഗീകരിച്ചതോടെ, ഇത് സിപിഎം നേതൃത്വത്തിൽ വലിയ ചർച്ചയാവുകയും ചെയ്തു.