inner-image

കുന്നംകുളത്തെ പ്രസിദ്ധമായ അടുപ്പുട്ടി പെരുന്നാൾ ഒക്ടോബർ 27,28 തീയതികളിൽ ആഘോഷിക്കും.25ന് വൈകിട്ട് 7 മണിക്ക് സെന്റ് ജോർജ് ഫ്രണ്ട്സിന്റെ ആഭിമുഖ്യത്തിൽ പള്ളിയിൽ വച്ച് വാദ്യവിസ്മയം പരിപാടി ഉണ്ടാകും. ഇത്തവണയും പള്ളിയും സമീപ ഭാഗങ്ങളും കമിനീയമായ രീതിയിൽ ദീപാലംകൃതമാക്കുന്നുണ്ട്.. ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമം 26 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നടക്കും.. പെരുന്നാൾ തലേന്ന് 27 ഞായറാഴ്ച വൈകിട്ട് 8ന് HMC കുന്നംകുളം ഒരുക്കുന്ന ഫാൻസി വെടിക്കെട്ട് ഉണ്ടായിരിക്കും.

                                         ഇതോടൊപ്പം വിവിധ പെരുന്നാൾ എഴുന്നുള്ളിപ്പുകൾ ആരംഭിക്കും. വൈവിധ്യമാർന്ന വാദ്യഘോഷങ്ങൾ ഇത്തവണയും പെരുന്നാളിന് മാറ്റുകൂട്ടും..28 തിങ്കളാഴ്ച വൈകിട്ട് 4.30 മുതൽ പെരുന്നാൾ കൂട്ടിയെഴുന്നള്ളിപ്പ് ആരംഭിക്കും. പെരുന്നാൾ ആഘോഷത്തിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി വികാരി ഫാഗീവർഗീസ് വർഗീസ്, ട്രസ്റ്റി പി കെ പ്രജോദ്,സെക്രട്ടറി ബാബു ഇട്ടൂപ്പ്,ബിജു കെ വി, വിഷിൻ പി.വി എന്നിവർ അറിയിച്ചു.

Ad Image Ad Image Ad Image Ad Image Ad Image Ad Image