Lifestyle
ഒരാള്‍ക്ക് 760 രൂപ മാത്രം; കെ എസ് ആര് ടി സി ടൂര്‍ പാക്കേജ്
കെ എസ് ആർ ടി സി പയ്യന്നൂർ യൂനിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ നിന്നും ഏകദിന വയനാട് വിനോദയാത്ര സംഘടിപ്പിക്കുന്നു.
നവംബർ 10 നാണ് യാത്ര ( KSRTC Tour Package). എൻ ഊര്, ബാണാസുര സാഗർ ഡാം, കർലാട് തടാകം, ഹണി മ്യൂസിയം എന്നിവടങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയത്. ഒരാള്‍ക്ക് 760 രൂപയാണ് ചെലവ്. കൂടാതെ നവംബർ 17ന് കൊല്ലൂർ മൂകാംബിക തീർഥയാത്രയും സംഘടിപ്പിക്കുന്നുണ്ട്്. 1230 രൂപയാണ് യാത്രാചെലവ്. ഭക്ഷണം ഉള്‍പ്പെടെയുള്ള മറ്റ് ചെലവുകള്‍ സ്വന്തം നിലയില്‍ വഹിക്കണം. ഫോണ്‍: 9745534123, 8075823384