Local News
കെഎസ്ആര്‍ടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി ഫിറ്റ്നസില്ലാത്ത ബസുകള്‍ വേണ്ട, തീര്‍ത്ഥാടകരെ നിര്‍ത്തിക്കൊണ്ടുപോകാൻ പാടില്ല
എറണാകുളം: ശബരിമല സർവീസില്‍ കെഎസ്‌ആർടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്.
ഒരു തീർത്ഥാടകനെ പോലും നിർത്തിക്കൊണ്ടുപോകാൻ പാടില്ല. അത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും ഹൈക്കോടതി പറയുന്നു. മുൻപ് തീർത്ഥാടന കാലത്ത് ഫിറ്റ്നസ് ഇല്ലാത്ത ബസുകള്‍ നിരത്തിലിറക്കിയതും കുട്ടികളെ അടക്കം നിർത്തിക്കൊണ്ടുപോയതും വിവാദമായിരുന്നു.
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഒരുങ്ങിയിരിക്കുകയാണ് ശബരിമല സന്നിധാനം. നാളെ വൈകിട്ട് അഞ്ചു മണിക്ക് നട തുറക്കുന്നതോടെ ഇത്തവണത്തെ തീർത്ഥാടന കാലത്തിന് തുടക്കമാകും. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിരവധി മാറ്റങ്ങള്‍ ആണ് ഇത്തവണ ദേവസ്വം ബോർഡും സർക്കാരും ഏർപ്പെടുത്തിയിട്ടുള്ളത്.