Lifestyle
കെഎസ്ആര്‍ടിസി പ്രവാസികള്‍ക്കായി വിമാനത്താവളങ്ങളില്‍ നിന്ന് സെമി സ്ലീപ്പര്‍ സര്‍വ്വീസ് ആരംഭിക്കും : ഗതാഗത മന്ത്രി
പ്രവാസികള്‍ക്കായി കെഎസ്ആര്‍ടിസി വിമാനത്താവളങ്ങളില്‍ നിന്ന് സെമി സ്ലീപ്പര്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. കേരളത്തിലെ 93 ബസ് ഡിപ്പോകളില്‍ ഇപ്പോള്‍ നഷ്ടത്തിലോടുന്നത് 11 ഡിപ്പോകള്‍ മാത്രമാണെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. നഷ്ടത്തില്‍ നിന്ന് കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ ഒപ്പം നില്‍ക്കുന്ന ജീവനക്കാരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.