Local News
സംസ്ഥാനത്ത് വൈദ്യുത നിരക്ക് കൂട്ടുന്നതിൽ ഇന്ന് തീരുമാനമെടുക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുത നിരക്ക് കൂട്ടുന്നതിൽ തീരുമാനമെടുക്കുന്നതിനായി റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. യൂണിറ്റിന് 10 മുതൽ 20 പൈസ വരെ കൂട്ടിയേക്കുമെന്നാണ് സൂചന.നിരക്ക് വർധന മുഖ്യമന്ത്രിയെ അറിയിച്ചതിനു ശേഷം വിജ്ഞാപനം ഇറക്കും. നിത്യോപയോഗ സാധനങ്ങളുടെ വില ദിവസവും കൂടിക്കൊണ്ടിരിക്കെ വൈദ്യുതി നിരക്ക് വർധന സാധാരണ ജനങ്ങളുടെ ജീവിത ചെലവ് വർധിക്കാൻ കാരണമാകും.