Local News
ഒരധികച്ചെലവും ഇല്ല, വൈദ്യുതി ബിൽ ഓൺലൈനായി അനായാസം അടയ്ക്കാം; ചെയ്യേണ്ടത് ഇത്രമാത്രം : മാറ്റങ്ങളുമായി കെഎസ്ഇബി.

തിരുവനന്തപുരം: വൈദ്യുതി ബിൽ തികച്ചും അനായാസമായി, ഒരധികച്ചെലവുമില്ലാതെ, ഓൺലൈനായി അടയ്ക്കാൻ നിരവധി മാർഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കെഎസ്ഇബി. KSEB എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനിലോ wss.kseb.in എന്ന വെബ്സൈറ്റിലോ പ്രവേശിച്ച് ഡയറക്റ്റ് നെറ്റ്ബാങ്കിങ് അല്ലെങ്കിൽ Rupay ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ബിൽ അടയ്ക്കുമ്പോൾ യാതൊരുവിധ ട്രാൻസാക്ഷൻ ഫീസും ഈടാക്കുന്നില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക്, , ഫെഡറൽ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവിടങ്ങളിൽ അക്കൗണ്ട് ഉള്ളവർക്ക് ഡയറക്റ്റ് നെറ്റ്ബാങ്കിങ് സൗകര്യം ലഭ്യമാണെന്നും കെഎസ്ഇബി ഫെയ്സ്ബുക്കിൽ കുറിച്ചു.
